ജാമ്യവ്യവസ്ഥയില്‍ ഇളവ്: സൂഫിയയുടെ ഹര്‍ജി തള്ളി

സൂഫിയയുടെ ജാമ്യവസ്ഥകളില്‍ ഇളവ് അനുവദിയ്ക്കരുതെന്ന് ഹര്‍ജി പരിഗണിക്കവെ ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
കളമശേരി ബസ് കത്തിക്കല്‍ കേസില്‍ ഒരു മാസത്തിനകം കുറ്റപത്രം നല്‍കുമെന്നും എന്‍ഐഎ വ്യക്തമാക്കി. തുടര്‍ന്നാണ് കോടതി സൂഫിയയുടെ ഹര്‍ജി തള്ളിയത്.
2005 സെപ്തംബര്‍ ഒമ്പതിനാണ് കളമശേരി ബസ് കത്തിക്കല്‍ സംഭവം നടന്നത്. എറണാകുളത്ത് നിന്ന് പുറപ്പെട്ട തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് തട്ടിയെടുത്ത് കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയില്‍ പങ്കാളിയായെന്നാണ് സൂഫിയക്കെതിരെ ആരോപിയ്ക്കപ്പെട്ടിരിയ്ക്കുന്ന കുറ്റം.












Click it and Unblock the Notifications