കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യവ്യവസ്ഥയില്‍ ഇളവ്: സൂഫിയയുടെ ഹര്‍ജി തള്ളി

  • By Ajith Babu
Google Oneindia Malayalam News

Sufiya Madhani
കൊച്ചി: കളമശേരി ബസ് കത്തിയ്ക്കല്‍ കേസിലെ പത്താം പ്രതി സൂഫിയ മദനി ജാമ്യ വ്യവസ്ഥകള്‍ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി തള്ളി. കൊച്ചി വിട്ടു പോകരുതെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാണ് ഹര്‍ജിയില്‍ സൂഫിയ ആവശ്യപ്പെട്ടിരുന്നത്.

സൂഫിയയുടെ ജാമ്യവസ്ഥകളില്‍ ഇളവ് അനുവദിയ്ക്കരുതെന്ന് ഹര്‍ജി പരിഗണിക്കവെ ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

കളമശേരി ബസ് കത്തിക്കല്‍ കേസില്‍ ഒരു മാസത്തിനകം കുറ്റപത്രം നല്‍കുമെന്നും എന്‍ഐഎ വ്യക്തമാക്കി. തുടര്‍ന്നാണ് കോടതി സൂഫിയയുടെ ഹര്‍ജി തള്ളിയത്.

2005 സെപ്തംബര്‍ ഒമ്പതിനാണ് കളമശേരി ബസ് കത്തിക്കല്‍ സംഭവം നടന്നത്. എറണാകുളത്ത് നിന്ന് പുറപ്പെട്ട തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് തട്ടിയെടുത്ത് കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചനയില്‍ പങ്കാളിയായെന്നാണ് സൂഫിയക്കെതിരെ ആരോപിയ്ക്കപ്പെട്ടിരിയ്ക്കുന്ന കുറ്റം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X