എകെജിയുടെ വീട് സര്‍ക്കാര്‍ ഏറ്റെടുക്കും

എകെ ജിയുടെ വീട് സംരക്ഷിത സ്മാരകമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പെരളശേരിയിലുള്ള വീട് പൊളിക്കുന്ന നടപടികള്‍ തടയാന്‍ ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. കളക്ടര്‍ ബുധനാഴ്ച സ്ഥലം സന്ദര്‍ശിക്കും.
ചൊവ്വാഴ്ച തന്നെ സ്ഥലം സന്ദര്‍ശിക്കാന്‍ എഡിഎമ്മിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. പെരളശ്ശേരിയിലുള്ള എ കെ ജി യുടെ കുടുംബവീട് പൊളിക്കുന്നത് കഴിഞ്ഞ ദിവസം സി പി എം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.
വീടിന്റെ ഇപ്പോഴത്തെ ഉടമയും എകെജിയുടെ മരുമകളുടെ മകനുമായ എ കെ സദാശിവന്‍ പുതിയ വീട് നിര്‍മിക്കുന്നതിനാണ് പഴയവീട് പൊളിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍, തിങ്കളാഴ്ച രാവിലെ പണിക്കാരെത്തി പൊളിച്ചുതുടങ്ങിയപ്പോള്‍ സി പി എം പെരളശ്ശേരി ബ്രാഞ്ച് സെക്രട്ടറി ഒ പി അച്യുതന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി തടയുകയായിരുന്നു.
തുടര്‍ന്ന് സംഭവം പാര്‍ട്ടി സംസ്ഥാന നേതൃത്വം അറിയുകയും വീട് സംരക്ഷിത സ്മാരകമാക്കാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.












Click it and Unblock the Notifications