Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിനീഷിനെതിരെയുള്ള കേസ് അഭിഭാഷകനെ മാറ്റി

Bineesh Kodiyeri
തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെയുള്ള കേസുകള്‍ നടത്തുന്നതില്‍ നിന്ന് നിലവിലെ സര്‍ക്കാര്‍ അഭിഭാഷകനെ നീക്കി. പകരം നിയോഗിച്ച സര്‍ക്കാര്‍ അഭിഭാഷകനാകും ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകുക.

തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് രണ്ട് കോടതിയില്‍ ബിനീഷ് പ്രതിപ്പട്ടികയിലുള്ള രണ്ട് ആക്രമണക്കേസുകളില്‍ ഹാജരാകുന്നതില്‍ നിന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ആര്‍ നാഗേഷ് കുമാറിനെ ഒഴിവാക്കിയത്. സര്‍ക്കാര്‍ അഭിഭാഷകന്‍ എസ് ജയില്‍കുമാര്‍ പകരം നിയമിതനായി.

പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ എ.വേലായുധന്‍ നമ്പ്യാര്‍ ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കൈമാറി.

ബിനീഷ് പ്രതിപ്പട്ടികയിലുള്ള രണ്ട് ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാനുള്ള ആര്‍ നാഗേഷ്കുമാറിന്റെ ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നു. ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പിന്‍വലിക്കല്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും ആവശ്യം കോടതി തള്ളി.

കേസില്‍ വിചാരണ നടത്തരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മെയ് 19ന് വിചാരണ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+