Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലിക്കാരിയെ വെട്ടിക്കൊന്ന് കടയുടമ ജീവനൊടുക്കി

പുല്‍പ്പള്ളി: കടയിലെ ജോലിക്കാരിയെ വെട്ടിക്കൊലപ്പെടുത്തിയശേഷം കടയുടമ തൂങ്ങിമരിച്ചു. വയനാട് ജില്ലയിലെ പെരിക്കല്ലൂരിലാണ് സംഭവം നടന്നത്.

ഫാന്‍സി ഷോപ്പ് ഉടമയായ റോബിന്‍(38)ആണ് കടയിലെ ജോലിക്കാരിയായിരുന്ന നിഷ(19)നെ വെട്ടിക്കൊന്നശേഷം തൂങ്ങിമരിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. യുവതിയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച ഉച്ചയോടെ നിഷയുടെ വീട്ടിലെത്തിയ റോബിന്‍ പണമിടപാട് സംബന്ധിച്ച വവാക്കുതര്‍ക്കത്തിനൊടുവില്‍ യുവതിയെ വെട്ടുകയായിരുന്നുവെന്ന് അമ്മ ബായി പൊലീസിന് മൊഴി നല്‍കി. ആക്രമണം തടുക്കാന്‍ ശ്രമിച്ച ഇവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഒരാഴ്ചയായി കടയുടമയും ജീവനക്കാരിയും സ്ഥലത്തില്ലായിരുന്നെന്നും ഞായറാഴ്ചയാണ് ഇരുവരും തിരിച്ചെത്തിയതെന്നും പരിസരവാസികള്‍ പറയുന്നു. റോബിന് ഭാര്യയും മൂന്നുമക്കളുമുണ്ട്, നിഷ അവിവാഹിതയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+