ചൈനയും പാകിസ്ഥാനും ആണവ കരാറില്‍?

ഇന്ത്യയുടേയും യുഎസ്എയുടേയും പ്രതിഷേധത്തിനിടെയാണ് ചൈന ഈ നീക്കം നടത്തുന്നത്. ന്യൂസിലാണ്ടില്‍ ജൂണ്‍ 24 വ്യാഴാഴ്ച നടക്കുന്ന ആണവ സുരക്ഷാ സമിതി യോഗത്തില്‍ ചൈന ഇക്കാര്യം വ്യക്തമാക്കുമെന്നാണ് കരുതുന്നത്.
പദ്ധതിയ്ക്ക് സാമ്പത്തിക സാങ്കേതിക സഹായം നല്‍കുകയാണ് ചൈനയുടെ ലക്ഷ്യം. ചൈനയിലെ ഒരു പത്രം തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലായിരിയ്ക്കും ഈ പദ്ധതികള്‍. പദ്ധതിയുടെ നിയമ സാധുത ഇന്ത്യയും യുഎസും ചോദ്യം ചെയ്യുന്നതായും പത്രം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ചൈനയുടെ വിദേശകാര്യ വകുപ്പ് ഇതുവരെ ഇതിനെക്കുറിച്ച് ഒന്നും തന്നെ ഉരിയാടിയിട്ടില്ല.
ചൈനയും പാകിസ്ഥാനും തമ്മിലുള്ള പ്രതിരോധ സൗഹൃദം കൂട്ടാന്‍ പദ്ധതികളുണ്ടെന്ന് ചൈനയുടെ പ്രതിരോധ മന്ത്രി ലിയാങ് ഗുവാങ്‍ഗ്ലിയും പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അഷ്ഫാഖ് പര്‍വേസ് കയാനിയും ഈയിടെ വ്യക്തമാക്കിയിരുന്നു.
സമാധാനപരമായ കാര്യങ്ങള്‍ക്ക് മാത്രമായിരിയ്ക്കും പാകിസ്ഥാനുമായുള്ള സഹകരണമെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications