കുപ്രസിദ്ധ കുറ്റവാളിയെ കുട്ടികള്‍ കൊന്നു
ലഖ്‌നൊ: പൊലീസ് വലവിരിച്ചിരുന്നിട്ടും കുരുക്കാന്‍ കഴിയാഞ്ഞ കുപ്രസിദ്ധ കുറ്റവാളിയെ രണ്ടു കുട്ടികള്‍ കൊലപ്പെടുത്തി.
ഉത്തര്‍പ്രദേശിലെ പിലിഭിത്ത് സ്വദേശികളായ അഞ്ചും ഏഴും വയസ്സുള്ള കുട്ടികളാണ് പൊലീസിന്റെ കുറ്റവാളിപ്പട്ടികയിലെ പിടികിട്ടാപ്പുള്ളിയായ മഹേന്ദ്രയെന്നയാളെ കൊലപ്പെടുത്തിയത്.
ശനിയാഴ്ചയാണ് പുരന്‍പൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കുട്ടികള്‍ രണ്ടുപേരും തങ്ങള്‍ മഹേന്ദ്രയെ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തിയത്.
ആദ്യം പൊലീസുകാര്‍ കരുതിയത് ഇത് കുട്ടിക്കളിയാണെന്നാണ്. എന്നാല്‍ കുട്ടികളുടെ കൈകളിലെ രക്തക്കറ കണ്ടപ്പോള്‍ സംഗതിയില്‍ കാര്യമുണ്ടെന്ന് തിരിച്ചറിഞ്ഞ പൊലീസ് കുട്ടികളോട് കാര്യം തിരക്കി.
അച്ഛനെ ആക്രമിക്കാന്‍ വന്നപ്പോഴാണ് തങ്ങള്‍ മഹേന്ദ്രയെ കൊന്നതെന്ന് കുട്ടികള്‍ വ്യക്്തമാക്കി. എന്തായാലും ഈ രണ്ടു വീരന്മാരും ഇപ്പോള്‍ ഗ്രാമീണരുടെ പൊന്നോമനകളാണ്, നാട്ടുകാരെയും പൊലീസിനെയും ഒരുപോലെ പൊറുതിമുട്ടിച്ച കുറ്റവാളിയെക്കൊന്ന വീരന്മാരായിട്ടാണ് ആളുകള്‍ ഇവരെ കാണുന്നത്.












Click it and Unblock the Notifications