മഅദനിയുടെ വാറണ്ട് നീട്ടി

അടുത്ത മാസം ആറിനോ അതിന് മുമ്പോ മദനിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് കാലാവധി നീട്ടിയത്.
ഈ മാസം 12ന് പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ടിന്റെ കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് കോടതിയുടെ പുതിയ ഉത്തരവ്.
ബാംഗ്ലൂര്‍ സ്്‌ഫോടനക്കേസിലെ പ്രതിപ്പട്ടികയില്‍ മുപ്പത്തിയൊന്നാമനാണ് മദനി. ജാമ്യമില്ലാ വാറണ്ട് നിലവിലിരിക്കെ മദനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജൂണ്‍ 29ന് ബാംഗ്ലൂര്‍ അതിവേഗ കോടതി വാദം കേള്‍ക്കും.












Click it and Unblock the Notifications