വരുണ്‍ ഗാന്ധിയ്ക്ക് ബംഗാളി വധു

ഭാവി മരുമകള്‍ക്ക് വേണ്ടി സാരി തിരഞ്ഞെടുക്കാന്‍ വരുണിന്റെ അമ്മയും ബിജെപി എംപിയുമായ മേനകാഗാന്ധി ഈയിടെ ക്ഷേത്രനഗരമായ വാരാണസി സന്ദര്‍ശിച്ചിരുന്നു. ഇതോടെയാണ് കല്യാണവിശേഷം പുറത്തുവന്നത്. വിവാഹവാര്‍ത്ത മേനകാഗാന്ധി സ്ഥിരീകരിച്ചിട്ടുണ്ട്.
ദില്ലിയില്‍ താമസിക്കുന്ന യാമിനിയും വരുണും നാലുവര്‍ഷമായി പരിചയക്കാരാണ്. വിവാഹത്തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസംബര്‍ 11ന് ദില്ലിയില്‍ വിവാഹം നടന്നേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications