കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുണ്‍ ഗാന്ധിയ്ക്ക് ബംഗാളി വധു

  • By Ajith Babu
Google Oneindia Malayalam News

Varun Gandhi
പിലിഭിത്ത്: ബിജെപിയുടെ തീപ്പൊരി നേതാവും പിലിഭിത്ത് എം.പിയുമായ വരുണ്‍ ഗാന്ധി വിവാഹിതനാകുന്നു. ബംഗാള്‍ സ്വദേശിനി യാമിനി റോയ് ചൗധരിയാണ് വധു. വിവാഹം ഡിസംബറില്‍ നടക്കുമെന്ന് വരുണിന്റെ കുടുംബാംഗ്ങ്ങള്‍ അറിയിച്ചു. . എന്നാല്‍ വിവാഹത്തീയതി തീരുമാനിച്ചിട്ടില്ല.

ഭാവി മരുമകള്‍ക്ക് വേണ്ടി സാരി തിരഞ്ഞെടുക്കാന്‍ വരുണിന്റെ അമ്മയും ബിജെപി എംപിയുമായ മേനകാഗാന്ധി ഈയിടെ ക്ഷേത്രനഗരമായ വാരാണസി സന്ദര്‍ശിച്ചിരുന്നു. ഇതോടെയാണ് കല്യാണവിശേഷം പുറത്തുവന്നത്. വിവാഹവാര്‍ത്ത മേനകാഗാന്ധി സ്ഥിരീകരിച്ചിട്ടുണ്ട്.

ദില്ലിയില്‍ താമസിക്കുന്ന യാമിനിയും വരുണും നാലുവര്‍ഷമായി പരിചയക്കാരാണ്. വിവാഹത്തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസംബര്‍ 11ന് ദില്ലിയില്‍ വിവാഹം നടന്നേക്കുമെന്നാണ് സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X