സോക്‌സും ഫോണും വേണമെന്ന് സൈനികര്‍

ടെലിഫോണ്‍ ചാര്‍ജ് കുറയ്ക്കുക, തണുപ്പിനെ തടുക്കാന്‍ കഴിയുന്ന തരം സോക്‌സുകള്‍ നല്‍കുക, എന്നിങ്ങനെ വിവിധ ആവശ്യങ്ങളാണ് ജവാന്മാര്‍ ആന്റണിയെ അറിയിച്ചത്.
മഞ്ഞില്‍ ഉപയോഗിക്കാന്‍ കഴിയുന്നതരം മൊബൈല്‍ ഫോണുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും കൂടുതല്‍ ഓപ്ഷനുകളുള്ള ഫോണുകള്‍ നല്‍കണമെന്നും ജവാന്മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇപ്പോഴത്തെ വര്‍ധിച്ച ടെലിഫോണ്‍ ചാര്‍ജ് മൂലം നാട്ടിലുള്ള കുടുംബാംഗങ്ങളുമായി കൂടുതല്‍ തവണ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ജവാന്മാര്‍ പരാതിപ്പെട്ടിട്ടുണ്ട്. ജവാന്മാരുടെ ആവശ്യങ്ങളെല്ലം അനുഭാവപൂര്‍വ്വം പരിഗണിയ്ക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
എം.ഐ17 ഹെലികോപ്റ്ററിലാണ് ആന്റണി 13,000 അടി ഉയരത്തില്‍ നിയന്ത്രണമേഖലയ്ക്കടുത്തുള്ള ന്യോമ അഡ്വാന്‍സ്ഡ് ലാന്‍ഡിങ് ഗ്രൗണ്ടില്‍ (എ.എല്‍.ജി.) ഇറങ്ങിയത്. സിയാച്ചിനില്‍ ആന്റണിയുടെ ആദ്യ സന്ദര്‍ശനമാണിത
ഈ വ്യോമത്താവളത്തിലിറങ്ങുന്ന ആദ്യ പ്രതിരോധ മന്ത്രിയാണ് ആന്റണി. മഞ്ഞുകാലത്ത് വിദൂര മേഖലകളെ ലഡാക്കുമായി ബന്ധിപ്പിക്കുന്നതിനും സൈനിക നീക്കത്തിനുമായി കഴിഞ്ഞ സപ്തംബറിലാണ് ന്യോമ എ.എല്‍.ജി. നിര്‍മിച്ചത്.












Click it and Unblock the Notifications