ലഘുലേഘയില്‍ നിന്നും രാജേന്ദ്രന്‍ ഔട്ട്

എന്നാല്‍ സര്‍ക്കാറിന് ഇക്കാര്യത്തില്‍ നല്ല ഉറപ്പില്ലെന്ന് തോന്നു. മന്ത്രിസഭയില്‍ രാജേന്ദ്രനുമുണ്ടെന്ന് ഉറപ്പുണ്ടായിരുന്നെങ്കില്‍ സര്‍ക്കാറിന്റെ ഭരണനേട്ടം വിവരിച്ചുകൊണ്ട് പുറത്തിറക്കിയ ലഘുലേഘയില്‍ രാജേന്ദ്രന്റെ പേരും ഉണ്ടാകുമായിരുന്നു.
ഇതിപ്പോള്‍ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ കെപി രാജേന്ദ്രന്‍ മാത്രം ഇല്ല. വികസനത്തിന്റെ വിസ്മയ നേട്ടങ്ങള്‍ എന്നാണ് പുസ്തകത്തിന്റെ പേര്്.
ഇതിന്റെ പുറകുവശത്തെ കവറില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെയും മറ്റെല്ലാ മന്ത്രിമാരുടെയും ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രാജേന്ദ്രന്റെ ചിത്രമാത്രം ഇതിലില്ല.
ഇടുക്കി ജില്ലയില്‍ മൂന്നാര്‍ കയ്യേറ്റം ഉള്‍പ്പെടെയുള്ള ഭൂമിപ്രശ്‌നങ്ങളില്‍ സിപിഎമ്മും സിപിഐയും അടുത്തനാള്‍വരെ കൊമ്പുകോര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ റവന്യു മന്ത്രി രാജേന്ദ്രനും സിപിഐക്കുമെതിരെ സിപിഎം പരസ്യമായി പ്രചാരണ ജാഥകളും നടത്തിയിരുന്നു.
ഇതിനു പിന്നാലെ സര്‍ക്കാര്‍ പുസ്തകത്തില്‍ രാജേന്ദ്രന്റെ ചിത്രംകൂടി ഇല്ലാതായതു മനഃപൂര്‍വമാണെന്നമട്ടില്‍ സിപിഐയുടെ ചില നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
സിപിഐയുടെ മറ്റു മൂന്നു മന്ത്രിമാരുടെ ഫോട്ടോകള്‍ കവറിലുണ്ട്. രാജേന്ദ്രനോട്് കാണിച്ച വിവേചനമാണിതെന്നാണ് പലരും പറയുന്നത്.












Click it and Unblock the Notifications