മില്‍മ പാല്‍ വില ലിറ്ററിന് 3 രൂപ കൂട്ടി

വില ഉയര്‍ത്തണമെന്ന് ഏറെ നാളായി മില്‍മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവരികയാണ്. ലിറ്ററിന് അഞ്ച് രൂപ വര്‍ദ്ധിപ്പിയ്ക്കാനാണ് മില്‍മ ശുപാര്‍ശ ചെയ്തിരുന്നത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി മൊഹന്തി ചെയര്‍മാനായ വിദഗ്ധ സമിതിയാണ് വര്‍ധന സംബന്ധിച്ച ശിപാര്‍ശ മന്ത്രി സി. ദിവാകരന് ദിവസങ്ങള്‍ക്കുമുന്‍പ് കൈമാറിയത്.
ഇപ്പോള്‍ മഹാരാഷ്ട്രയില്‍നിന്നും പ്രതിദിനം ഒരുലക്ഷം ലിറ്റര്‍ പാലാണ് കൊണ്ടുവരുന്നത്. അതിന് മില്‍മയ്ക്ക് മൂന്നേമുക്കാല്‍ രൂപയാണ് നഷ്ടം.പാലിനൊപ്പം അനുബന്ധ ഉല്‍പന്നങ്ങളുടെയും വില വര്‍ദ്ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി നാലു വര്‍ഷത്തിനുള്ളില്‍ അഞ്ചാം തവണയാണ് പാല്‍ വില വര്‍ദ്ധിപ്പിക്കുന്നത്.












Click it and Unblock the Notifications