ദുരൂഹത ബാക്കി;കനിഷ്ക ദുരന്തത്തിന് കാല് നൂറ്റാണ്ട്

31,000 അടി ഉയരത്തില്‍ കടലിന് മീതെ പറക്കുമ്പോഴുണ്ടായ സ്ഫോടനത്തില്‍ വിമാനത്തിലുണ്ടായിരുന്ന 307 യാത്രക്കാരും 22 വിമാനജോലിക്കാരും കൊല്ലപ്പെട്ടു. വിപുലമായ തിരച്ചിലിനൊടുവില്‍ കടലില്‍ നിന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞത് 130 ജഡങ്ങള്‍ മാത്രം.
ഇന്ത്യന്‍വംശജരായ കാനഡ പൗരന്മാരായിരുന്നു 270 പേര്. മലയാളികള്‍ മാത്രം 30 പേരുണ്ടായിരുന്നു. അറ്റ്ലാന്റിക് സമുദ്രത്തില്‍ 6700 അടിയോളം ആഴത്തിലേക്ക് താഴ്ന്നു പോയ വിമാനവശിഷ്ടങ്ങളില്‍ നിന്നു കോക്പിറ്റ് വോയസ് റെക്കാര്‍ഡര്‍ കണ്ടെടുക്കുന്നത് ജൂലൈ 9നാണ്.
എംപറര്‍ കനിഷ്കയുടെ മുന്‍വശത്ത് താഴെയുള്ള കാര്‍ഗോ ഹോള്‍ഡിലുണ്ടായിരുന്ന പെട്ടിയിലെ ബോംബാണ് അപകടകാരണമെന്ന് വിശദീകരിയ്ക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് കാനഡ സര്‍ക്കാര്‍ 1986ലാണ് പുറത്തുവിട്ടത്.
1988 ഫെബ്രുവരിയില്‍ ആദ്യ അറസ്റ്റുണ്ടായി. കാനഡക്കാരനായ സിഖ് വംശജന് ഇന്ദര്‍ജിത് സിങ് റയാത്ത്. ബോംബ് സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഏക വ്യക്തിയും റയാത്ത് തന്നെ. 420 കോടിയോളം മുടക്കി 20 വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ കേസില്‍ അറസ്റ്റിലായ രിപുദമന്‍ സിങ് മാലിക്, അജൈബ് സിങ് ബാഗ്രി എന്നിവരെ 2005ല്‍ കാനഡ സര്‍ക്കാര്‍ വിട്ടയച്ചു.
ദുരന്തത്തില്‍പ്പെട്ടവരെ ഓര്‍മിക്കാന്‍ കോര്‍ക്ക് ബാന്ട്രിയിലെ ഷീപ്പ്ഹെഡ് ആഹാകിസ്ഥയില് ഐറിഷ് സര്‍ക്കാര്‍ ഒരു സ്മാരകം നിര്‍മിച്ചിട്ടുണ്ട്. ഈ ഓര്മഫലകത്തില് ദുരന്തത്തില്‍ മരണമടഞ്ഞ 329 യാത്രക്കാരുടെയും പേരുകള്‍ കൊത്തിവച്ചിരിക്കുന്നു.
ദുരന്തത്തിന് കാല് നൂറ്റാണ്ട് തികയുന്ന ബുധനാഴ്ച എയര്‍ ഇന്ത്യ സ്മാരകത്തില്‍ പ്രത്യേക പ്രാര്‍ഥനകളും ചടങ്ങുകളും സംഘടിപ്പിച്ചിട്ടുണ്ട്. ദുരന്തത്തില്‍പ്പെട്ടവരുടെ കാനഡയിലെയും ഇന്ത്യയിലെയും ബന്ധുക്കള്‍ അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്നു കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദും ചടങ്ങില്‍ പങ്കെടുക്കും.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications