ദേവിക:പ്രവേശനം നല്‍കാത്തത് ഇംഗ്ലീഷിന്റെ പേരില്‍
മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ സാക്ഷിയായ പതിനൊന്നുകാരി ദേവിക റോട് വാന് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചത് ഇംഗ്ലീഷ് ഭാഷയുടെ പേരിലാണെന്ന് സ്‌കൂള്‍ അധികൃതര്‍.
ബാന്ദ്രയിലെ സ്വകാര്യ സ്‌കൂളില്‍ ദേവികയക്ക് പ്രവേശനം നിഷേധിച്ചത് വാര്‍ത്തയായതിനെത്തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചത്.
ദേവികയ്ക്ക് ഇംഗ്ലീഷ് വേണ്ടത്ര അറിയില്ല, നല്ല ഒഴുക്കില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ കുട്ടിയ്ക്ക് കഴിയുന്നില്ല. ഏറെനാള്‍ വീട്ടിലിരുന്ന് പഠിച്ചതിനാല്‍ കുട്ടിയുടെ ഭാഷ വളര്‍ന്നിട്ടില്ല.
പ്രവേശനത്തിനായി വന്നപ്പോള്‍ ഇക്കാര്യം മനസ്സിലായിരുന്നു- സ്‌കൂള്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ തീവ്രവാദക്കേസിലെ ദൃക്‌സാക്ഷിയായതിന്റെ പേരില്‍ സുരക്ഷ ഭയന്നാണ് സ്‌കൂള്‍ അധികൃതര്‍ തന്റെ മകള്‍ക്ക് പ്രവേശനം നല്‍കാത്തതെന്ന് ദേവികയുടെ അച്ഛന്‍ ആരോപിച്ചിരുന്നു.
ഇതില്‍ അടിസ്ഥാനമില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ഇന്ത്യന്‍ എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴിലാണ് ന്യൂ ഇംഗ്ലീഷ് ഹൈസ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications