കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുനര്‍ജന്മത്തെ ആക്ഷേപിച്ച അവതാരക കുരുക്കില്‍

  • By Lakshmi
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഒരു ടിവി ഷോയില്‍ ഹിന്ദുക്കളെ അപമാനിക്കുന്ന രീതിയില്‍ അവതാരക സംസാരിച്ചതായി ആരോപണം.

ഹിന്ദുക്കളെയും ഹൈന്ദവപുരാണങ്ങളെയും കളിയാക്കുന്ന രീതിയില്‍ പ്രതികരിച്ചതിനെത്തുടര്‍ന്ന് അവതാരകയായ സ്റ്റീഫന്‍ പ്രൊത്തീമോയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

എഴുത്തുകാരിയും ടി.വി അവതാരകയുമായ സ്റ്റീഫന്‍ ഹിന്ദുക്കളുടെ പുനര്‍ജന്മത്തെ ഭയാനകം' എന്നു വിശേഷിപ്പിച്ചതാണ് വിവാദമായിരിക്കുന്നത്.

ഹിന്ദു മതപ്രകാരം, മനുഷ്യന്‍ പിന്നെയും പിന്നെയും പിന്നെയും മരിക്കുകയും പുനര്‍ജനിക്കുകയും ചെയ്യുന്നു. ഭയാനകമായ അവസ്ഥയാണത്'- എന്നായിരുന്നു സ്റ്റീഫന്റെ കമന്റ്.

ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ കൂടിയായ സ്റ്റീഫന്റെ ഈ പരാമര്‍ശത്തിനെതിരെ യു.എസിലെ ഹൈന്ദവസംഘടനകളെല്ലാം വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ട

വളരെ പ്രശസ്തമായ ദ കോള്‍ബര്‍ട്ട് റിപ്പോര്‍ട്ട്' എന്ന ടെലിവിഷന്‍ ഷോയിലാണ് സ്റ്റീഫന്‍ പ്രത്യക്ഷപ്പെട്ടത്. യു.എസിലെ ഹിന്ദുത്വചിന്തകനായ രാജന്‍ സെദുമായുള്ള ടി.വി സംഭാഷണത്തിനിടെയാണ് സ്റ്റീഫന്റെ വിവാദ പരാമര്‍ശമുണ്ടായത്.

് ദൈവത്തെ അറിയാനും ബ്രഹ്മജ്ഞാനം ലഭിക്കാനും നൂറ്റാണ്ടുകള്‍ കഴിയണം. ഇതിനുവേണ്ടിയാണ് ജീവികള്‍ക്ക് പുനര്‍ജന്മം നല്‍കിയിരിക്കുന്നത്. ഓരോ ജന്മത്തിലും ഈശ്വരനെ കൂടുതല്‍ കൂടുതല്‍ അറിയണം. ഭഗവത്ഗീതയില്‍ പറഞ്ഞിരിക്കുന്നത് മുഷിഞ്ഞ വസ്ത്രം മാറ്റി പുതിയ വസ്ത്രം ധരിക്കുന്നതുപോലെയാണ് പുനര്‍ജന്മം എന്നാണ്. മുഷിഞ്ഞ ശരീരം മാറ്റി പുതിയ ശരീരം നേടുകയാണ് പുനര്‍ജന്മത്തില്‍. അങ്ങനെ നിരന്തരമായ പുനര്‍ജന്മത്തിലൂടെ മോക്ഷം നേടാം- എന്നായിരുന്നു രാജന്‍ സെദ് പറഞ്ഞത്.

ഇത്രയും കേട്ടപ്പോഴാണ് ഭയാനകം' സ്റ്റീഫന്‍ പ്രതികരിച്ചത്. ഇത് വിവാദമുയര്‍ന്നപ്പോള്‍ വഴിവെച്ചപ്പോള്‍ ക്ഷമചോദിച്ചുകൊണ്ട് സ്റ്റീഫന്‍ രംഗത്തെത്തി. പറഞ്ഞത് നീതിയുക്തമല്ലെന്ന് താന്‍ വൈകി മനസിലാക്കിയതായി സ്റ്റീഫന്റെ പ്രസ്താവന പറയുന്നു.

അതിനുമുമ്പുതന്നെ സ്റ്റീഫന്‍ ക്ഷമ പറയണമെന്ന് ഫോറം ഓഫ് ഹിന്ദു എവേയ്ക്കനിങ്ങിന്റെ പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X