രൂപയ്ക്ക് ചിഹ്നം, വ്യാഴാഴ്ച തീരുമാനമാവും

കഴിഞ്ഞ വര്‍ഷമാണ് മന്ത്രിസഭാ യോഗം രൂപയ്ക്ക് സൈന്‍ തിരഞ്ഞെടുക്കണമെന്ന് തീരുമാനിച്ചത്. തുടര്‍ന്ന് വിവിധ കലാകാരന്മാര്‍ സൈനുകള്‍ക്ക് രൂപം നല്‍കി. ഇംഗ്ലീഷ്, ഹിന്ദി അക്ഷരങ്ങളുമായി സാമ്യമുള്ള ഒരു ചിഹ്നം തിരഞ്ഞെടുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് അവസാനത്തെ തിരഞ്ഞെടുപ്പിനായി അഞ്ചെണ്ണം കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ അക്ഷരത്തില്‍ Rs., Re., INR, എന്നീ രീതികളില്‍ രൂപയെന്ന് എഴുതാറുണ്ട്. ഇതില്‍ ഏതാണ് വേണ്ടെതെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചേയ്ക്കും.
പാകിസ്ഥാന്‍, നേപ്പാള്‍, ശ്രലങ്ക എന്നീ രാജ്യങ്ങളിലെ നാണയവും രൂപയാണ്. ഇവരും സമാനമായ രീതിയിലാണ് രൂപ എന്ന് എഴുതുന്നത്. ഇക്കാര്യം കൂടി പരിഗണിച്ചായിരിയ്ക്കും എന്താണ് വേണ്ടെതെന്ന് തീരുമാനിയ്ക്കുക.












Click it and Unblock the Notifications