7വയസ്സുകാരിയെ പീഡിപ്പിച്ചു അധ്യാപകന്‍ പിടിയില്‍
മുംബൈ: ഏഴുവയസ്സുള്ള വിദ്യര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ അധ്യാപകനെ ബുധനാഴ്ച പൊലീസ് അറസ്റ്റുചെയ്തു.
കലമ്പോളിയിലെ സെന്റ് ജോസഫ് ഹൈസ്‌കൂളിലെ അധ്യാപകനായ മുപ്പത്തിരണ്ടുകാരനായ ഫിറോസ് ഇബ്രാഹിമാണ് അറസ്റ്റിലായത്.
സ്‌കൂളിലെ ഒരു മുറിയിലേയ്ക്ക് തനിയ്‌ക്കൊപ്പം വരണമെന്ന് അധ്യാപകന്‍ കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. ഉച്ചഭക്ഷണസമയത്ത് മുറിയിലെത്തിയ കുട്ടിയെ അവിടെവച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്.
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. അധ്യാപകനൊപ്പം തന്നെ സ്‌കൂളിലെ മറ്റൊരു ഉദ്യോഗസ്ഥനും കേസില്‍ ബന്ധമുള്ളതായി സംശയമുണ്ടെന്നും ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications