കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴഗിരിയും മമതയും ഹാജരില്ലാ മന്ത്രിമാര്‍

  • By Lakshmi
Google Oneindia Malayalam News

Azhagiri
ദില്ലി: കേന്ദ്രമന്ത്രിസഭാ യോഗങ്ങളില്‍ ഏറ്റവും കുറവ് തവണ പങ്കെടുത്ത മന്ത്രിമാരില്‍ എംകെ അഴഗിരിയും മമതാ ബാനര്‍ജിയും മുന്നില്‍. ഇവര്‍ക്ക് പി്ന്നാലെ വയലാര്‍ രവി, സുബോധ് കാന്ത് സഹായ് എന്നിവരുമുണ്ട്. നാലുപേരുടെയും ഹാജര്‍ നില അമ്പത് ശതമാനത്തില്‍ താഴെയാണ്.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യ വര്‍ഷം നടന്ന 51 മന്ത്രിസഭായോഗങ്ങളിലെ ഹാജര്‍നില അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

പാര്‍ലമെന്റില്‍ തുടര്‍ച്ചയായി ഹാജരാകാതിരിക്കുന്നതുമൂലം പ്രതിപക്ഷത്തിന്റെ വിമര്‍ശനം സ്ഥിരം ഏറ്റുവാങ്ങുന്ന അളഗിരിക്കാണ് ഏറ്റവും കുറവ് ഹാജര്‍, 27 ശതമാനം. മമത ബാനര്‍ജിയുടെ ഹാജര്‍ 37 ശതമാനമാണ്.

ആകെയുള്ള 32 കാബിനറ്റ് മന്ത്രിമാരില്‍ 12 പേര്‍ 15 ല്‍ കൂടുതല്‍ മന്ത്രിസഭാ യോഗങ്ങളില്‍ പങ്കെടുത്തില്ല. എന്നാല്‍ ഹാജരിന്റെ കാര്യത്തില്‍ ആര്‍ക്കും വെല്ലാന്‍ കഴിയാത്ത ഒരാളുണ്ട്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കൃത്യനിഷ്ടയുടെ കാര്യത്തില്‍ കണിശക്കാരനായ സിങ് ഹാജരാവാതിരുന്നത് ഒരേയൊരു യോഗത്തിലാണ്. പണാബ മുഖര്‍ജി മൂന്നും അംബികാസോണിയും വീരപ്പമൊയ്‌ലിയും അഞ്ച് വീതവും കാബിനറ്റ് യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ലല്ല.

പി ചിദംബരം, കപില്‍ സിബല്‍, എന്നിവരും കാബിനറ്റ് യോഗങ്ങളിലെ സ്ഥിരം മുഖങ്ങളാണ്. ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷം വെറും എട്ട് യോഗങ്ങളില്‍ മാത്രമാണ് പങ്കെടുക്കാതിരുന്നത് .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X