ആട്ടിറച്ചിയില്‍ വിഷബാധ: 11കാരന്‍ മരിച്ചു
ഡെറാഡൂണ്‍: വിവാഹ സല്‍ക്കാരത്തിനിടെ വിഷം കലര്‍ന്ന ആട്ടിറച്ചി കഴിച്ച് 11 വയസുകാരന്‍ മരിച്ചു. വിഷബാധയേറ്റ 28 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉത്തരാഖണ്ടിലെ തെഹ്‌രി ജില്ലയിലെ കെയ്‌രി ഗോസായിന്‍ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം നടന്ന സല്‍ക്കാരത്തിലാണ് വിഷം കലര്‍ന്ന ആട്ടിറച്ചി കൊണ്ടുള്ള കറി വിളമ്പിയത്.
ഇത് കഴിച്ചവര്‍ക്ക് കടുത്ത തലവേദനയും തളര്‍ച്ചയും അനുഭവപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications