ജസ്വന്ത് സിംഹ് വീണ്ടും ബിജെപിയിലെത്തി

എല്‍ കെ അദ്വാനിയുടെ സന്നിദ്ധ്യത്തിലായിരിയ്ക്കും ഈ ചടങ്ങ്. പാര്‍ട്ടി പ്രസിഡണ്ട് നിതിന്‍ ഗഡ്‍കറെയും ചടങ്ങിലുണ്ടാവും. പാര്‍ടി വക്താവായ രാംനാഥ് കോവിന്ദാണ് ഇത് അറിയിച്ചത്.
പത്ത് മാസത്തിന് മുമ്പാണ് ജസ്വന്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജസ്‍വന്ത് സിംഹ് സ്വന്തം പുസ്തകത്തില്‍ മുഹമ്മദ് അലി ജിന്നയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് പുറത്താക്കലിന് കാരണമായത്. പാകിസ്ഥാന്റെ സ്ഥാപക നേതാവായ ജിന്നെയെ പ്രകീര്‍ത്തിയ്ക്കുന്നതായിരുന്നു പുസ്തകം. 2009 ല്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എം പി യാണ് ജസ്‍വന്ത് സിംഹ്.












Click it and Unblock the Notifications