13കാരിയെ പീഡിപ്പിച്ച കപ്യാര്‍ അറസ്റ്റില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കപ്യാര്‍ പിടിയില്‍. മൈനാഗപ്പള്ളി കടപ്പായില്‍ താമസിക്കുന്ന രാജു (51) ആണ് പിടിയിലായത്. പൊലീസ് ബുധനാഴ്ച ഇയാളെ അറസ്റ്റുചെയ്തിട്ടുണ്ട്.
പുത്തൂരിന് സമീപത്തെ പള്ളിയില്‍ കപ്യാരായ രാജു കഴിഞ്ഞ ഫെബ്രുവരിയില്‍ അയല്‍വാസിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തി.
മാതാപിതാക്കള്‍ ജോലിക്ക് പോയെന്ന് മനസ്സിലാക്കിയ ഇയാള്‍ കുട്ടിയെ അനുനയിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഏറെനാള്‍ ഇതുതുടര്‍ന്നുകൊണ്ടിരുന്നു. ഇയാളുടെ ഭീഷണി പേടിച്ച് കുട്ടി സംഭവം പുറത്തുപറഞ്ഞില്ല.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വയര്‍ മുഴച്ചിരിക്കുന്നത് കണ്ട് സംശയം തോന്നിയ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ച് സ്‌കാന്‍ ചെയ്തപ്പോഴാണ് പീഡനം നടന്ന വിവരം പുറത്തായത്.
തുടര്‍ന്ന് മാതാപിതാക്കള്‍ ശാസ്താംകോട്ട പൊലീസില്‍ പരാതി നല്‍കി. വൈദ്യപരിശോധനയില്‍ കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.
രാജു വിവാഹിതനും രണ്ട് ആണ്‍മക്കളുടെ പിതാവുമാണ്. നേരത്തെ പെണ്‍കുട്ടിയെയും കശുവണ്ടി തൊഴിലാളിയായ സ്ത്രീയെയും പീഡിപ്പിച്ച സംഭവം പുറത്തായപ്പോള്‍ ഇയാള്‍ പണം നല്‍കി രക്ഷപ്പെട്ടതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications