സേവനം വേണമെങ്കില്‍ പറയാം: മുരളീധരന്‍

അല്ലെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വിജയം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാന്‍ യുഡിഎഫിന് കഴിയാതെ വരുമെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയങ്ങള്‍ രൂപീകരിക്കുന്നതിനായി അടുത്ത മാസം 10, 11 തീയതികളില്‍ കോഴിക്കോട്ട് സംസ്ഥാന ക്യാമ്പ് സംഘടിപ്പിക്കും. തെരഞ്ഞെടുപ്പില്‍ എന്റെ സേവനം വിനിയോഗിക്കണോ അതോ എന്നോടുള്ള വ്യക്തിവൈരാഗ്യം തുടരണമോ എന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിയ്ക്കണം- മുരളീധരന്‍ പറഞ്ഞു.
കേരളത്തില്‍ ഇപ്പോള്‍ പ്രതിപക്ഷമില്ല, ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം ഇപ്പോള്‍ എല്‍ഡിഎഫ് തന്നെയാണ്. യുഡിഎഫ് വെറും ഔദ്യോഗിക പക്ഷമായി മാറി. സര്‍ക്കാര്‍ ചെലവില്‍ സംഘടിപ്പിക്കുന്ന ചടങ്ങുകള്‍ പോലും പാര്‍ട്ടിപരിപാടികളാക്കാനും മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും മത്സരിക്കുകയാണ്. ഇതിനെ എതിര്‍ക്കാന്‍ പോലും യുഡിഎഫ് തയാറാകുന്നില്ല.
മൂന്നുവര്‍ഷം കൂടുമ്പോള്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നുള്ള തീരുമാനം പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ല. സമന്വയമാണ് കേരള കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. എന്നാല്‍ സമന്വയം ഇന്ന് എങ്ങും എത്താത്ത നിലയിലാണ്-മുരളി ചൂണ്ടിക്കാട്ടി.
പുതിയ വോട്ടര്‍പട്ടികയില്‍ പലരും ഉള്‍പ്പെട്ടിട്ടില്ല. ജീവിച്ചിരിക്കുന്നവരെ മരിച്ചവരും മരിച്ചവരെ ജീവിച്ചിരിക്കുന്നവരുമാക്കി വോട്ടര്‍പട്ടിക ഉണ്ടാക്കാന്‍ വിദഗ്ദരായ സിപിഎമ്മാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം ഓര്‍ക്കണം- മുരളി ഓര്‍മ്മിപ്പച്ചു.
പ്രിയദര്‍ശിനി യൂത്ത് സെന്റര്‍ ജില്ലാ യൂത്ത് കണ്‍വന്‍ഷന്‍ കൊല്ലം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications