കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമ്പത്ത് വധം: സിബിഐ അന്വേഷണം തുടങ്ങി

  • By Lakshmi
Google Oneindia Malayalam News

CBI
പാലക്കാട്: പുത്തൂര്‍ ഷീലാ വധക്കേസിലെ ഒന്നാം പ്രതി സമ്പത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തിനായി ബുധനാഴ്ചയാണ് സിബിഐ സംഘം പാലക്കാട്ട് എത്തിയത്. ആറംഗസംഘം സമ്പത്ത് കൊല്ലപ്പെട്ടുവെന്ന് കരുതുന്ന മലമ്പുഴ ജലസേചനവകുപ്പ് ക്വാര്‍ട്ടേഴ്‌സില്‍ എത്തി പരിശോധന നടത്തി.

തുടര്‍ന്ന് മുറി സീല്‍ ചെയ്യുകയും ചെയ്തു. ഇവിടെ നിന്നും ലഭിച്ച തെളിവുകളില്‍ പ്രത്യേക രാസപരിശോധന നടത്താന്‍ സംഘം തീരുമാനിച്ചിട്ടുണ്ട്.

ആദ്യം കസ്റ്റഡിമരണം അന്വേഷിച്ച െ്രെകംബ്രാഞ്ച് ഡിവൈഎസ്പിയില്‍ നിന്നും സിബിഐ സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരില്‍ നിന്നും തെളിവെടുപ്പ് നടത്തി.

തിങ്കളാഴ്ചയാണ് സമ്പത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കാനുള്ള ചുമതല സിബിഐ ഏറ്റെടുത്തത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് കേസിന്റെ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് പൊലീസ് പ്രതികളാക്കിയ 14 പൊലീസുകാര്‍ തന്നെയാണ് സി ബി ഐ പ്രതിപട്ടികയിലും ഉള്ളത്.

സമ്പത്തിന്റെ ബന്ധുക്കളുടെ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയെങ്കിലും സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് ശരിവെയ്ക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X