മാപ്പു സാക്ഷിയാകാമെന്ന് ഷമ്മി ഫിറോസ്

കൊച്ചിയിലെ എന്‍ഐഎ കോടതിയിലാണ് ഷമ്മി ഫിറോസ് ഇക്കാര്യം അറിയിച്ചത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മാറ്റണമെന്ന ഫിറോസിന്റെ ഹര്‍ജി കോടതി അംഗീകരിച്ചു. തുടര്‍ന്ന് ഇയാളെ കോഴിക്കോട് സബ്ജയിലിലേക്കു റിമാന്‍ഡു ചെയ്തു.
മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാര്‍ മുന്‍പാകെ നേരത്തെ ഷമ്മി അപേക്ഷ നല്‍കിയിരുന്നു. ഇരട്ട സ്‌ഫോടനത്തിനു മുന്‍പ് കോഴിക്കോട് കലക്ടറേറ്റിലും മാധ്യസ്ഥാപനങ്ങളിലും വിളിച്ചു മുന്നറിയിപ്പു നല്‍കിയത് ഷമ്മി ഫിറോസാണ്.
ബികോം പഠനം പൂര്‍ത്തിയാക്കി തൊഴിലന്വേഷിക്കുന്നതിനിടയിലാണ് തടിയന്റവിട നസീറുമായി അടുത്തതെന്ന് ഇയാള്‍ എന്‍ഐഎ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.
വിദ്യാഭ്യാസമുള്ളവര്‍ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചാല്‍ വന്‍ തുക പ്രതിഫലം നല്‍കുമെന്നു നസീര്‍ വാഗ്ദാനം ചെയ്തിരുന്നു. ചെറിയ രീതിയിലുള്ള പ്രക്ഷോഭമാണു ലക്ഷ്യമിടുന്നതെന്നു പറഞ്ഞതു വിശ്വസിച്ചാണു നസീറുമായി സഹകരിച്ചതെന്നും ഇയാളുടെ മൊഴിയിലുണ്ട്.












Click it and Unblock the Notifications