Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്ര ആഭ്യന്തരമന്ത്രിയുടെ അറിവോടെ: തച്ചങ്കരി

കണ്ണൂര്‍: താന്‍ ഗള്‍ഫ് യാത്ര നടത്തിയത് ആഭ്യന്തരമന്ത്രിയുടെയും ഡിജിപിയുടെയും അറിവോടെയായിരുന്നു ഐജി ടോമിന്‍ തച്ചങ്കരി വീണ്ടും.

ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഖത്തറില്‍വച്ച് തീവ്രവാദി ബന്ധമുള്ളവരുമായി ചര്‍ച്ച നടത്തിയെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിന് കകത്തയച്ചതായ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു തച്ചങ്കരി.

കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ നിലവിലുണ്ടായിരുന്ന കേസിന്റെ അന്വേഷണത്തിനായാണ് ഖത്തിറിലെത്തിയത്. ഈ കേസിലെ പ്രതി ദുബായില്‍ കസ്റ്റഡിയിലായിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുഖേന ദുബായ് പൊലീസിനെ സമീപിക്കുകയാണ് താന്‍ ചെയ്തതെന്നും തച്ചങ്കരി പറഞ്ഞു.

തീവ്രവാദവുമായി ബന്ധപ്പെട്ട് ഗള്‍ഫില്‍ കഴിയുന്നവര്‍ക്ക് നാട്ടില്‍വരാന്‍ അവസരം ഒരുക്കുന്നതിന് വേണ്ടി യാതൊരുവിധ ചര്‍ച്ചയും ഞാന്‍ നടത്തിയിട്ടില്ല.

പയ്യന്നൂരിലെ ഒരു ലോഡ്ജില്‍ വെച്ച് രമ്യ എന്ന സ്ത്രീ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതി ഷമ്മികുമാറിനെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് യു എ ഇ പോലീസുമായി സംസാരിച്ചത്.

തീവ്രവാദ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഗള്‍ഫില്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും-തച്ചങ്കരി പറഞ്ഞു.

ഡിജിപിയുടേയും ആഭ്യന്തര മന്ത്രിയുടേയും അറിവോട് കൂടിയാണ് ഗള്‍ഫില്‍ പ്രതികളെ കൈമാറ്റം ചെയ്തുകിട്ടുന്നതിനായി ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+