Get Updates
Get notified of breaking news, exclusive insights, and must-see stories!

തച്ചങ്കരി: ഇന്റര്‍പോളിന്റെ സഹായം തേടി

Thachankary
കൊച്ചി:തച്ചങ്കരിയുടെ വിദേശ യാത്രാ വിവാദത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന വിധ്വംസക പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവരുമായി തച്ചങ്കരി ചര്‍ച്ച നടത്തിയെന്ന ആരോപണങ്ങളെത്തുടര്‍ന്നാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ കേരള പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയത്.

വിവാദമായ ഗള്‍ഫ് യാത്രയ്ക്കിടെ ഐജി ടോമിന്‍ തച്ചങ്കരി ലഷ്‌കര്‍ കമാന്റര്‍ തടിയന്റവിട നസീറിന്റെ കൂട്ടാളികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചതായി ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി വെളിപ്പെടുത്തിയിരുന്നു.

നസീറിന്റെ കൂട്ടാളികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്ന് തച്ചങ്കരിതന്നെയാണ് തന്നോട് പറഞ്ഞതെന്നാണ് സ്ഥാനപതി കേന്ദ്ര വിദശകാര്യമന്ത്രിലയത്തെ അറിയിച്ചത്.

വിവാദമായ വെബ്‌സൈറ്റ് കേസിലെ പ്രതിയെയും തച്ചങ്കരി ഖത്തറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായും ഖത്തര്‍ സ്ഥാനപതിയുടെ വെളിപ്പെടുത്തലിലുണ്ട്.

വിദേശകാര്യമന്ത്രാലയം ഈ വിവരം ആഭ്യന്തരമന്ത്രാലയത്തെ അറിയിയ്ക്കുകയും ആഭ്യന്തരമന്ത്രാലയം ഈ വിവരം കേരള സര്‍ക്കാരിനു കൈമാറുകയും ചെയ്തിട്ടുണ്ട്.

ചീഫ് സെക്രട്ടറിക്കു ലഭിച്ച ഈ വിവരം ദേശീയ അന്വേഷണ ഏജന്‍സിക്കു നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. തടിയന്റവിട നസീറിനെ അറസ്റ്റ് ചെയ്തപ്പോള്‍ മുഖ്യമന്ത്രിയെ അറിയിക്കാതെ തച്ചങ്കരി ബാംഗ്ലൂരിലേയ്ക്ക് പോയ സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് അന്നു വി.എസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. തച്ചങ്കരിയുടെ ഖത്തര്‍യാത്ര കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുകൊണ്ടിരുന്നു.

തച്ചങ്കരിയുടെ ഈ യാത്രയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വെളിപ്പെടുത്തലുകളും ഇപ്പോള്‍ കര്‍ണാടക പോലീസിനെ ആശയക്കുഴപ്പത്തിലാക്കി. കാരണം അന്ന് നസീറിനെ ചോദ്യം ചെയ്യാന്‍ തച്ചങ്കരിയെ കര്‍ണാടക പോലീസ് അനുവദിച്ചിരുന്നു.

ഈ പശ്ചാത്തലത്തില്‍ തച്ചങ്കരിയെപ്പറ്റിയുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അന്വേഷണ ഏജന്‍സികള്‍ ഗൗരവത്തോടെയാണു കാണുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+