പ്രതികള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്: കോടതി

തീവ്രവാദ കേസുകളിലെ പ്രതികളെ പോലീസ് മുഖം മറയ്ക്കാതെ രണ്ടു തവണ കോടതിയില്‍ എത്തിച്ചതിനും മാധ്യമങ്ങളുമായി സംസാരിക്കാന്‍ അനുവദിച്ചതിനുമെതിരെ എന്‍ഐഎ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പ്രത്യേക ഉത്തരവ്.
പോലീസിന്റെ വീഴ്ചയാണെന്നും അതിനാല്‍ സുരക്ഷാ നടപടി വര്‍ദ്ധിപ്പിക്കണമെന്നും കാണിച്ച് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കൊച്ചി പ്രത്യേക കോടതിയുടെ ഉത്തരവ്.
മുഖംമറയ്ക്കാതെ പ്രതികളെ കൊണ്ടുവരുന്നത് തെളിവെടുപ്പിനെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് വിവിധ കേസുകളില്‍ പ്രതിയായ ലഷ്‌കര്‍ കമാന്റര്‍ തടിയന്റവിട നസീറിനെയും മറ്റും പാര്‍പ്പിച്ചിരിക്കുന്നത്.
കോടതിയുടെ ഉത്തരവ് ജയില്‍ മേധാവിക്ക് ഉടന്‍തന്നെ അയച്ചുകൊടുക്കും. നസീറിനെ കോടതി വളപ്പില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ പാകത്തില്‍ നിര്‍ത്തിക്കൊടുത്തത് ഗുരുതരമായ വീഴ്ചയാണെന്നും ഇതില്‍ സംശയാസ്പദമായ കാര്യങ്ങളുണ്ടെന്നും കേന്ദ്ര ആഭ്യന്തരവകുപ്പിനേയും എന്‍ഐഎ അറിയിച്ചിരുന്നു












Click it and Unblock the Notifications