ഡോക്ടര്‍മാര്‍ നിരാഹാരസമരത്തില്‍

ആശുപത്രി സംരക്ഷണ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച മുതല്‍ നിരാഹാരസമരം ആരംഭിച്ചു.
സംരക്ഷണ നിയമം നടപ്പാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ജൂണ്‍ 30 മുതല്‍ അത്യാഹിത വിഭാഗം ഒഴികെയുള്ള ചുമതലകളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും സംയുക്ത സമര സമിതി അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നിയമസംരക്ഷണം ആവശ്യപ്പെട്ട് സമരം നടത്തുന്നത്.
സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് സമരം. ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ മനോവീര്യം കെടുത്തുന്ന വിധമുള്ള അക്രമങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാണ് സമരസമിതിയുടെ പ്രധാന ആരോപണം.
നാലുദിവസം സെക്രട്ടേറിയേറ്റിനു മുമ്പില്‍ ഡോക്ടര്‍മാര്‍ റിലേ നിരാഹാരം നടത്തും. ജൂണ്‍ മുപ്പതിന് ആശുപത്രി രോഗി സംരക്ഷണ ദിനമായി ആചരിക്കും.












Click it and Unblock the Notifications