വിഎസിന് വേണ്ടി പണിത വേദി പൊളിച്ചു

നെയ്യാറ്റിന്‍കര നഗരസഭയുടെ പുതിയ മന്ദിരത്തിന്റെ ഉത്ഘാടനത്തിനുവേണ്ടിയാണ് റോഡില്‍ വേദി നിര്‍മിച്ചത്. ഇത് പൊളിച്ചുനീക്കി നഗരസഭാ വളപ്പില്‍ പുതിയ വേദിയുടെ നിര്‍മ്മാണം തുടങ്ങി.
വെള്ളിയാഴ്ച വൈകുന്നേരമാണ് ഉദ്ഘാടനച്ചടങ്ങ്. പൊതുനിരത്തുകളില്‍ യോഗം ചേരുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിട്ടതിനെത്തുടര്‍ന്ന് റോഡില്‍ വേദി നിര്‍മിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഇതുപാടില്ലെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇത് അവഗണിച്ചാണ് നെയ്യാറ്റിന്‍കരയില്‍ റോഡിനുകുറുകെ വേദി നിര്‍മിച്ചത് എന്ന് ആക്ഷേപമുണ്ട്.












Click it and Unblock the Notifications