ചരിത്ര ചുംബനത്തിലെ നായിക വിടപറഞ്ഞു

ന്യൂയോര്‍ക്കില്‍ നഴ്‌സിങ് വിദ്യാര്‍ഥിനി ആയിരുന്നപ്പോള്‍ 1945 ഓഗസ്റ്റ് 14നു ജപ്പാന്റെ കീഴടങ്ങല്‍ റേഡിയോ പ്രഖ്യാപിച്ചപ്പോള്‍ ടൈംസ് സ്‌ക്വയറില്‍ നടന്ന വിജയാഘോഷത്തിനിടെയാണ് എഡിത്തിന്റെ വിഖ്യാത ചുംബനം നടന്നത്.
എഡിത്ത് സൈനികനെ ചുംബിക്കുന്ന ചിത്രം പീന്നീട് രണ്ടാം ലോക യുദ്ധ വിജയത്തിന്റെ പ്രതീകമായി മാറിയിരുന്നു.
ആല്‍ഫ്രഡ് ഐസന്‍സ്റ്റാറ്റ് ക്യാമറയില്‍ പകര്‍ത്തിയ ഈ ചുംബനം ലൈഫ് മാസികയാണ് ആദ്യം പ്രസിദ്ധീകരിച്ചത്.
എന്നാല്‍ ചിത്രത്തിലെ നഴ്‌സ് താനാണെന്ന് 1970ല്‍ മാത്രമാണ് എഡിത്ത് വെളിപ്പെടുത്തിയത്. യുദ്ധവിജയത്തിന്റെ 50, 60 വാര്‍ഷികാഘോഷങ്ങളില്‍ മാന്‍ഹട്ടനില്‍ നടന്ന പരേഡുകളില്‍ എഡിത്ത് പങ്കെടുത്തിരുന്നു. ജോലിയില്‍ നിന്നും വിരമിച്ച എഡിത്ത് ലൊസാഞ്ചലസില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.












Click it and Unblock the Notifications