അശ്ലീല സൈറ്റുകള്‍ക്ക് പ്രത്യേക അന്ത്യാക്ഷരം

.xxx എക്സ്റ്റന്ഷന് നല്‍കാനുള്ള ആദ്യാനുമതിയാണ് ഇപ്പോള്‍ നല്‍കിയിരിയ്ക്കുന്നത്. ബ്രസല്‍സില്‍ നടന്ന യോഗത്തിലായിരുന്നു ഈ തീരുമാനം. അശ്ലീല ഉള്ളടക്കങ്ങളെ തിരിച്ചറിയാന്‍ ഈ പുതിയ സംവിധാനം സഹായിയ്ക്കുമെന്നാണ് ഐ സി എം രജിസ്ട്രി അധികൃതര്‍ കരുതുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി .xxx എക്സ്റ്റന്‍ഷന് വേണ്ടി ഐ കാനില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത് ഐ സി എം രജിസ്ട്രി ആയിരുന്നു.
ഐസിഎം ആറ് വര്‍ഷത്തിന് മുമ്പ് തന്നെ ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നെങ്കിലും ഐകാന്‍ അത് പല തവണയും നിഷേധിയ്ക്കുകയായിരുന്നു.
അശ്ലീല സൈറ്റുകള്‍ കാണാനും ഒഴിവാക്കാനും ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഏറെ സഹായകമാവുന്നതാണ് ഈ നീക്കമെന്നാണ് ഐസിഎം രജിസ്ട്രിയുടെ ചെയര്‍മാന്‍ സ്റ്റുവര്‍ട്ട് ലാവ്ലെ പറഞ്ഞത്. ഇപ്പോള്‍ തന്നെ 1,10,000 പ്രീ റിസര്‍വേഷന്‍ അപേക്ഷകള്‍ ഈ ഡൊമേന്‍ എക്സ്റ്റന്‍ഷനായി ഐസിഎമ്മിന് കിട്ടിയിട്ടുണ്ട്. 2011 തുടക്കത്തോടെ പുതിയ ഡൊമേന്‍ നേമുകള്‍ നല്‍കാനാവുമെന്നാണ് കരുതുന്നതെന്നും ഐസിഎം രജിസ്ട്രി വ്യക്തമാക്കിയിട്ടുണ്ട്.
ഐസിഎമ്മുമായി കൂടുതല്‍ ചര്‍ച്ചകള്‍ ഇനിയും നടത്തിയതിന് ശേഷമായിരിയ്ക്കും ഐ കാന്‍ ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുക്കുക.












Click it and Unblock the Notifications