ഡോക്ടര്‍ രോഗിയുടെ വയറ്റില്‍ ടവ്വല്‍ മറന്നു
കാണ്‍പൂര്‍: ശസ്ത്രക്രിയ നടത്തുന്നതിനിടെ സ്ത്രീയുടെ വയറ്റില്‍ ടവല്‍ വച്ചുമറന്ന ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍.
കാണ്‍പൂരിലെ ഉര്‍സല ആശുപത്രിയിലെ എകെ ശുക്ല എന്ന മുതിര്‍ന്ന ഡോക്ടര്‍ക്കാണ് അശ്രദ്ധയുടെ പേരില്‍ സസ്‌പെന്‍ഷന്‍ ശിക്ഷ ലഭിച്ചിരിക്കുന്നത്.
കാണ്‍പൂരിലെ ശാസ്ത്രി നഗര്‍ സ്വദേശിനിയായ നിര്‍മ്മലാദേവി എന്ന സ്ത്രീക്കാണ് ഡോക്ടറുടെ പിഴവ് മൂലം വിഷമതയനുഭവിക്കേണ്ടി വന്നത്.
ഉര്‍സല ആശുപത്രിയില്‍ പിത്താശയ ശസ്ത്രക്രിയയ്ക്ക് വിധേയയായ നിര്‍മ്മലാദേവിക്ക് രണ്ട് മാസത്തിനു ശേഷം അതികഠിനമായ വയറു വേദന അനുഭവപ്പെടുകയായിരുന്നു.
ശസ്ത്രക്രിയ നടത്തിയ ഇടത്ത് അണുബാധയുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് അതേ ആശുപത്രിയിലെ മറ്റൊരു ഡോക്ടറുടെ പ്രകാരം നടത്തിയ സിടി സ്‌കാനിംഗിലാണ് വയറിനുള്ളില്‍ എന്തോ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഇതേത്തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് ടവല്‍ കണ്ടെത്തിയത്.
ഡോക്ടര്‍ ശുക്ലയ്ക്ക് എതിരെ അഞ്ചംഗ സമിതി അന്വേഷണം നടത്തുന്നുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സിഎംഒ അറിയിച്ചു.












Click it and Unblock the Notifications