കൊങ്കണില്‍ മണ്ണിടിച്ചില്‍; ഗതാഗതം താറുമാറായി
മംഗലാപുരം: മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ തീവണ്ടി ഗതാഗതം സ്തംഭിച്ചു.
മംഗലാപുരം ജങ്ഷനിനടുത്ത് കുലശേഖരയ്ക്കും പഡീലിനും ഇടയിലാണ് രണ്ടിടത്ത് മണ്ണിടിഞ്ഞ് ട്രാക്കിലേക്ക് വീണത്. ഏതാണ്ട് 50 മീറ്റര്‍ നീളത്തില്‍ മണ്ണിടിഞ്ഞിട്ടുണ്ട്.
പാതയില്‍ വീണുകിടക്കുന്ന മണ്ണ് യന്ത്ര സഹായത്തോടെ നീക്കം ചെയ്തു വരുകയാണ്. ശനിയാഴ്ച പുലര്‍ച്ചെ 3.30ന് നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന മംഗള എക്‌സ്പ്രസ് കടന്നുപോയ ശേഷമാണ് മണ്ണിടിഞ്ഞത്.
മണ്ണിടിച്ചിലിനെത്തുടര്‍ന്ന് മംഗളയ്ക്ക് പിന്നാലെയെത്തിയ നേത്രാവതി എക്‌സ്പ്രസ് സൂറത്കലിലും, മത്സ്യഗന്ധ എക്‌സ്പ്രസ് ഉഡുപ്പിയിലും നിര്‍ത്തിയിട്ടുണ്ട് പിടിച്ചിട്ടു.
തിരുവനന്തപുരം-ദില്ലി രാജധാനി എക്‌സ്പ്രസ് മംഗലാപുരത്ത് നിര്‍ത്തിയിട്ടിരിക്കുകയാണ്. ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രഥ്, ഗാന്ധിധാം-നാഗര്‍കോവില്‍ എക്‌സ്പ്രസ് എന്നീ തീവണ്ടികളും വൈകുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications