മേഘാലയ്ക്ക് അഞ്ച് മുഖ്യമന്ത്രിമാര്‍!!
ഷില്ലോങ്: പ്രശ്നമുണ്ടാക്കുന്നവര്‍ക്ക് മുഖ്യമന്ത്രി പദം നല്കി അധികാരം നിലനിര്‍ത്തുന്ന സംസ്ഥാനമായി മേഘാലയ മാറുന്നു. നാല് ് എംഎല്‍എമാര്‍ക്ക് പദവി നല്‍കിയതോടെ അറുപതംഗമന്ത്രിസഭയില് ഫലത്തില്‍ ഇപ്പോള്‍ അഞ്ചു മുഖ്യമന്ത്രിമാരായി.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി. ഡി. ലപാങ്, സഖ്യകക്ഷിയായ യുഡിപിയുടെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഡോണ്‍കുപര്‍ റോയ്, പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് െ്രെഫഡേ ലിങ്ദോ, സഖ്യകക്ഷിയായ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവുമായ എച്ച്. എസ്. ലിങ്ദോ എന്നിവര്‍ക്കാണു പുതുതായി മുഖ്യമന്ത്രി റാങ്ക് അനുവദിച്ചത്.
യഥാര്‍ഥ മുഖ്യമന്ത്രി മുകുള്‍ സാങ്മ ുതിയ നാലു 'മുഖ്യമന്ത്രിമാര്‍ക്കും തസ്തികകളും അനുവദിച്ചിട്ടുണ്ട്. ലപാങ് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശകന്, റോയ് ആസൂത്രണ ബോര്‍ഡ് അധ്യക്ഷന്‍, െ്രെഫഡേ ലിങ്ദോ പദ്ധതി നിര്‍വഹണ വകുപ്പ് അധ്യക്ഷന്‍, എച്ച്. എസ്. ലിങ്ദോ വികസന പരിഷ്കാര കമ്മിഷന് അധ്യക്ഷന്‍. മുഖ്യമന്ത്രിയായിരുന്ന ഡി. ഡി. ലപാങ്ങിനെ കോണ്‍ഗ്രസിനകത്തെ ചേരിപ്പോരില്‍ വീഴ്ത്തിയാണ് കഴിഞ്ഞ ഏപ്രില്‍ 20നു സാങ്മ അധികാരത്തിലെത്തിയത്.
ഇതിനു പുറമേ 13 എംഎല്‍എമാര്‍ക്കു വിവിധ കോര്‍പറേഷനുകളുടെയും ബോര്‍ഡുകളുടെയും അധ്യക്ഷപദവി നല്കി അനുനയിപ്പിച്ചിരിക്കുകയാണ്. ബോര്‍ഡ് അധ്യക്ഷന്മാരായി 16 മുന്‍ എംഎല്‍എമാരും 19 രാഷ്ട്രീയ നേതാക്കളും വേറെയുമുണ്ട്.
തനിക്കെതിരായ നീക്കങ്ങള്‍ക്കു തടയിടാന്‍ ജനുവരിയില്‍ െ്രെഫഡേ ലിങ്ദോയ്ക്കു ലപാങ്ങും മുഖ്യമന്ത്രിയുടെ റാങ്ക് നല്‍കിയിരുന്നു. പുറമേ, ഡോണ്‍കുപര്‍ റോയ്, ജെ. ഡി. റിംബായി എന്നിവരും അന്നു മുഖ്യമന്ത്രിപദവിയുള്ളവരായി.
എന്നിട്ടും ലപാങ് മന്ത്രിസഭയുടെ ആയുസ്സ് നീണ്ടില്ല. കോണ്‍ഗ്രസിന്റെ പകുതിയിലേറെ എംഎല്‍എമാരെ ന്യൂഡല്‍ഹിയിലെത്തിച്ച മുകുള്‍ സാങ്മ, ഹൈക്കമാന്‍ഡിനെ ഭൂരിപക്ഷം ബോധ്യപ്പെടുത്തി ലപാങ്ങിനെ താഴെയിറക്കി.
രണ്ടു വര്‍ഷത്തിനിടെ മേഘാലയയിലെ നാലാമത്തെ മുഖ്യമന്ത്രിയാണു സാങ്മ. 2008 മാര്‍ച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയായി ലപാങ് അധികാരമേറ്റെങ്കിലും വിശ്വാസവോട്ടിനു 10 ദിവസം മുന്‍പു രാജിവയ്ക്കുകയായിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications