കാമസൂത്ര മോഡല്‍ ആത്മഹത്യ ചെയ്തു

മുന്‍ മിസ്സ് മൗറീഷ്യസ് കൂടിയായ വിവേക ബബാജി 1994 ലാണ് സൂപ്പര്‍മോഡലായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിലും വിദേശത്തുമായി ഫാഷന്‍ ലോകത്ത് ഏറ്റവും അറിയപ്പെടുന്ന മോഡലുകളില്‍ ഒരാളായിരുന്നു ബബാജി.
ജൂലൈയില്‍ നടക്കാനിരിക്കുന്ന ഫാഷന്‍ ഷോയിലും അവര്‍ പങ്കെടുക്കാനിരുന്നതാണ്. ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് ബാന്ദ്ര എ.സി.പി അമിതാഭ് ഗുപ്ത പറഞ്ഞു. പ്രണയ പരാജയമാണ് സൂപ്പര്‍ മോഡലിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു.
ഇവരുടെ വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ അവര്‍ ഏറ്റവും കൂടുതല്‍ അറിയപ്പെട്ടത് കാമസൂത്ര പരസ്യചിത്രങ്ങളിലൂടെയാണ്.












Click it and Unblock the Notifications