Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഡ്ജിമാരില്‍ ചിലര്‍ ശുംഭന്മാര്‍: ജയരാജന്‍

കണ്ണൂര്‍: റോഡരുകില്‍ പൊതുയോഗങ്ങള്‍ നടത്തുന്നത് നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ സി.പി.എം നേതാവ് എം.വി ജയരാജന്‍ രംഗത്തെത്തി.

നിയമനിര്‍മ്മാണസഭയുടെ ഉദ്ദേശത്തെ വ്യാഖ്യാനിക്കുന്നതിന് പകരം ഇത്തരക്കാര്‍ എന്തിന് ചില്ലുമേടയിലിരുന്ന് വിധി പറയുന്നുവെന്ന് ജയരാജന്‍ ചോദിച്ചു.

ജനങ്ങള്‍ അംഗീകരിക്കാത്ത നിയമം നിര്‍മ്മിക്കുകയാണ് ഇവിടെ ചില ശുംഭന്മാര്‍. ജുഡീഷ്യറിയുടെ മഹത്വം മനസ്സിലാക്കാത്തവരാണ് ഇത്തരത്തില്‍ വിധി പുറപ്പെടുവിക്കുന്നത്. ആത്മാഭിമാനമുണ്ടെങ്കില്‍ ഇവര്‍ ജഡ്ജിയെന്ന സ്ഥാനം രാജിവെക്കണം.

ഇങ്ങനെയുള്ള ജഡ്ജിമാരെ ജനങ്ങള്‍ പരിഹസിക്കുകയാണ്. ഇത്തരക്കാര്‍ക്ക് ജുഡീഷ്യറിയുടെ മഹത്വം അറിയില്ല- അദ്ദേഹം പറഞ്ഞു.

ജനങ്ങളെ മനസ്സിലാക്കാത്ത വിധിക്കെതിരെ കേരളത്തില്‍ ഇന്ന് എല്ലായിടത്തും പൊതുയോഗങ്ങളും പ്രകടനങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ഹര്‍ത്താല്‍ അനുകൂലികളുടെ പ്രകടനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+