വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഇടത് ഹര്‍ത്താല്‍

വിലവര്‍ധനയെ തുടര്‍ന്ന് ബിജെപി ശനിയാഴ്ച പ്രതിക്ഷേധ ദിനം ആചരിക്കുകയാണ്. പശ്ചിമ ബംഗാളില്‍ 24 മണിക്കൂര്‍ വാഹന സമരത്തിനും സിഐടിയു ആഹ്വാനം ചെയ്തിട്ടുണ്ട്.
പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുകയും വില നിയന്ത്രണാധികാരം പെട്രോളിയം കമ്പനികള്‍ക്ക് നല്‍കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.
കടകകമ്പോളങ്ങള്‍ അടഞ്ഞുക്കിടക്കുകയാണ്. വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല. പി എസ് സി, സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. പാല്‍, പത്രം, ആസ്?പത്രികള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വില വര്‍ധനയ്‌ക്കെതിരെയുള്ള ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വിപി രാമകൃഷ്ണ പിള്ള, കോണ്‍ഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി എന്‍വി പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പെട്രോളിന്റെയും ഡീസലിന്റെയും വില നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ഇല്ലാതാകുന്നതോടെ എണ്ണക്കമ്പനികളുടെ കൊള്ളയടിക്ക് ഇന്ത്യന്‍ ജനത വിധേയമാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications