എസ്‌ഐയ്ക്ക് ഹര്‍ത്താല്‍ അനുകൂലികളുടെ മര്‍ദ്ദനം

വളപട്ടണം എസ്.ഐ ദനേശ് കോറോത്ത്(36) നാണ് മര്‍ദ്ദനമേറ്റത്. കീരിയാട് സുഹ്‌റ മന്‍സിലില്‍ ആഷിക്ക് ഉള്‍പ്പടെ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
അപ്രതീക്ഷിതമായി കടന്നുവന്ന ഹര്‍ത്താല്‍ ജനജീവിതം തീര്‍ത്തും ദുസ്സഹമാക്കി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങള്‍ വളരെക്കുറച്ച് മാത്രമാണ് നിരത്തിലിറങ്ങിയത്. കെഎസ്ആര്‍ടിസി ബസ്സുകള്‍ ചില സര്‍വീസ്സുകള്‍ നടത്തി.
റെയില്‍വെ സ്‌റ്റേഷനിലും പ്രധാന നഗരത്തിലുമെത്തിയവര്‍ ഏറെയും വാഹനങ്ങളും ഭക്ഷണവും കിട്ടാതെ ദുരിതമനുഭവിക്കുകയാണ്.
തിരുവനന്തപുരത്ത് കെഎസ്ആര്‍ടി ബസ്സുകള്‍ രാവിലെ നിരത്തിലിറങ്ങിയില്ല. പോലീസിന്റെ ബസ്സുകള്‍ ഇടയ്ക്ക് ചില സര്‍വീസുകള്‍ നടത്തി. കെഎസ്ആര്‍ടിസിയിലെ സിഐടിയു യൂണിയനും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സംസ്ഥാനമൊട്ടാകെ ബസ്സ് സര്‍വീസിനെ ബാധിച്ചു.












Click it and Unblock the Notifications