തച്ചങ്കരി: 20 വര്‍ഷം കൊണ്ട് 200 വിദേശയാത്ര

20 വര്‍ഷത്തിനിടെ തച്ചങ്കരി 200 വിദേശയാത്രകളെങ്കിലും നടത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ കണ്ടെത്തി. ഐപിഎസുകാര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വിദേശയാത്രനടത്തിയത് തച്ചങ്കരിയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പതിവു വിദേശയാത്ര മൂലം പാസ്‌പോര്‍ട്ട് പുതുക്കലും പതിവായതോടെ കൂടുതല്‍ പേജുകളുള്ള ജംബോ പാസ്‌പോര്‍ട്ടും തച്ചങ്കരി സ്വന്തമാക്കി.
സാധാരണ പാസ്‌പോര്‍ട്ടില്‍ 24 പേജാണുള്ളത്. കൊല്ലത്തില്‍ രണ്ടു വിദേശയാത്രയെന്ന തോതില്‍ പത്തു വര്‍ഷത്തേക്ക് ഉപകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത്. പതിവായി വിദേശയാത്ര നടത്തേണ്ടിവരുന്ന വാണിജ്യ വ്യവസായ പ്രമുഖര്‍ക്കാണ് മൂന്നിരട്ടി പേജുള്ള ജംബോ പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്.
2001ല്‍ ലഭിച്ച ജംബോ പാസ്‌പോര്‍ട്ട് തച്ചങ്കരിക്ക് അഞ്ചു വര്‍ഷത്തേക്കുപോലും തികഞ്ഞില്ലെന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റെ വിദേശയാത്രകളുടെ എണ്ണം മനസ്സിലാക്കാമല്ലോ.
ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയേറെ വിദേശയാത്ര നടത്തിയ മറ്റൊരു പോലീസ് ഓഫീസര്‍ രാജ്യത്തുണ്ടാകില്ലെന്നാണ് ഐ.ബി കണക്കാക്കുന്നത്. 1990 മുതല്‍ 2010 വരെയുള്ള പാസ്‌പോര്‍ട്ട് രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തച്ചങ്കരി ഇരുനൂറു വിദേശയാത്രയെങ്കിലും നടത്തിയിട്ടുണ്ടെന്ന കണ്ടെത്തല്‍.
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഗള്‍ഫ് യാത്ര നടത്തിയതിനെത്തുടര്‍ന്ന് ഏപ്രില്‍ 17 മുതല്‍ സസ്‌പെന്‍ഷനിലാണ് തച്ചങ്കരി. കാശ്മീരിലേക്കെന്നു പറഞ്ഞ് 14 ദിവസത്തെ ലീവെടുത്തായിരുന്നു ഈ ഗള്‍ഫ് യാത്ര.
ഇതിനു തൊട്ടുമുമ്പ് ഡിസംബറില്‍ നടത്തിയ ഖത്തര്‍ ഇപ്പോള്‍ തച്ചങ്കരിയ്ക്ക് കൂച്ചുവിലങ്ങായിരിക്കുകയാമ്. തീവ്രവാദബന്ധമുള്ളവരുമായി ഖത്തറില്‍ വച്ച് ബന്ധപ്പെട്ടുവെന്നാണ് ആരോപണം.












Click it and Unblock the Notifications