വിഎസിന്റെ വിവാഹത്തിന് പിന്നില്‍

വെള്ളിയാഴ്ച പി.വിശ്വംഭരന്റെ ശതാഭിഷേകച്ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് തനിക്ക് വിവാഹിതനാകേണ്ടിവന്ന സാഹചര്യം മുഖ്യമന്ത്രി വിശദീകരിച്ചത്.
പൊതുപ്രവര്‍ത്തനവും വിവാഹവും ഒരുമിച്ചുപോവില്ലെന്നാണ് പി.വിശ്വംഭരനെപ്പോലെ ഞാനും കരുതിയിരുന്നത്. ഒളിവുജീവിതമൊക്കെ വല്ലാത്ത കഷ്ടപ്പാടാണ്. ഭാര്യയും കണ്ണീരുകുടിക്കേണ്ടിവരും. അതുകൊണ്ട് വിവാഹം കഴിക്കണ്ടായെന്ന് തീരുമാനിച്ചു.
എന്നാല്‍ എം.എന്‍.ഗോവിന്ദന്‍ നായരുടെ പേരിലുള്ള സിപിഐ ആസ്ഥാനത്ത് ആര്‍.സുഗതനെ കാണാന്‍ പോയതോടെ തീരുമാനം മാറ്റേണ്ടിവന്നു. അവശനായ ആ സഖാവിന്റെ മൂത്രമെടുക്കാനും മറ്റാവശ്യങ്ങള്‍ക്കും മറ്റു സഖാക്കളാണ് സഹായിച്ചിരുന്നത്.
എന്തായാലും വയസ്സുകാലത്ത് മറ്റു സഖാക്കളെക്കൊണ്ട് മൂത്രമെടുപ്പിക്കേണ്ടായെന്ന് തീരുമാനിച്ചു. അങ്ങനെ നാല്പത്തിരണ്ടാം വയസില്‍ താന്‍ വിവാഹിതനായി. രണ്ടുകുട്ടികളുടെ അച്ഛനും നാലു പേരക്കുട്ടികളുടെ മുത്തച്ഛനുമായി- വിഎസ് പറഞ്ഞു.












Click it and Unblock the Notifications