Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ വീഡിയോ യുട്യൂബില്‍ ഹിറ്റ്: നിത്യാനന്ദ

Nithyananda
ബാംഗ്ലൂര്‍: യൂട്യൂബിലൂടെ ഏറ്റവും പ്രചാരം നേടിയ സെക്‌സ് വീഡിയോ തന്നെക്കുറിച്ചുള്ളതാണെന്ന് വിവാദനായകനായ സ്വാമി നിത്യാനന്ദ.

53 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂ ട്യൂബിലൂടെ പ്രചരിച്ചതില്‍ വച്ചേറ്റവും ശ്രദ്ധിക്കപ്പെട്ടത് ഞാനും, രഞ്ജിനിയും തമ്മിലുള്ള വീഡിയോ ആണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഈ സംഭവങ്ങള്‍ എന്റെ ആത്മീയ ജീവിതത്തിന് യാതൊരു കോട്ടവും വരുത്തിയിട്ടില്ല. എന്നാല്‍ സാമൂഹ്യപരമായി ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു- നിത്യാനന്ദ പറഞ്ഞു.

സ്ത്രീകളെ കാമാസക്തി തീര്‍ക്കാന്‍ താന്‍ ഉപയോഗിക്കുന്നുവെന്ന മാധ്യമങ്ങളുടെ ആരോപണങ്ങളെ നിത്യാനന്ദ തള്ളി. ഏതാണ്ട് 23 ലക്ഷം സ്ത്രീകള്‍ എന്റെ ആശ്രമത്തില്‍ എത്തി ധ്യാനത്തില്‍ പങ്കെടുത്തിട്ടുണ്ട്.

എട്ടു മുതല്‍ 80 വയസുവരെയുള്ളവര്‍ ആശ്രമത്തിലെ അന്തേവാസികളുമാണ്. അവരില്‍ ആരും തന്നെ ഇന്നുവരെ തനിക്കെതിരെ ഒരു പരാതിയും നല്‍കിയിട്ടില്ല-നിത്യാനന്ദ ചൂണ്ടിക്കാട്ടി.

എന്റെ പേരിലുള്ള ആരോപണങ്ങള്‍ അത്രവേഗം തെളിയിക്കപ്പെടണമെന്ന് ആഗ്രഹമില്ല. ഇപ്പോള്‍ ജനങ്ങളും, ആശ്രമവാസികളും സത്യം മനസിലാക്കി തുടങ്ങിയിരിക്കുന്നു. എന്റെ പ്രതിച്ഛായയെ കുറിച്ച് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല- നിത്യാനന്ദ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+