മോഡലിന്റെ മരണം; കാമുകനെ ചോദ്യം ചെയ്തു

കാമസൂത്ര മോഡല്‍ എന്ന നിലയില്‍ ശ്രദ്ധേയയായ വിവേക, പ്രണയനൈരാശ്യത്തെത്തുടര്‍ന്നാണു ജീവനൊടുക്കിയതെന്നാണു പൊലീസ് നിഗമനം. കൊലപാതകമായി സംശയിക്കുന്നില്ലെന്നും മരിക്കുകയാണെന്ന കുറിപ്പ് ഡയറിയില്‍ നിന്നു കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.
വോറയുടെ ബന്ധുക്കളെയും സുഹൃത്തുക്കളില്‍ ചിലരെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഹൈദരാബാദില്‍ ജനിച്ച വിവേക മൊറീഷ്യസിലാണു വളര്‍ന്നത്. പഠനത്തിനൊപ്പം മോഡലിങ് രംഗത്തിറങ്ങിയ അവര്‍ 1993ല്‍ മിസ് മൊറീഷ്യസായി.
കാമസൂത്ര പരസ്യം ശ്രദ്ധേയമായതോടെ ഇന്ത്യന്‍ മോഡലിങ് രംഗത്തു ചുവടുറപ്പിച്ചു. യേ കൈസി മുഹബത് എന്ന ഹിന്ദി സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
വിവേക ബബാജിയുടെ ഫ്ലാറ്റില്‍നിന്ന് ഗ്യാസ് ചോര്‍ന്ന മണം പുറത്തുവന്നതിനെത്തുടര്‍ന്ന് അയല്‍വാസി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഫഌറ്റിന്റെ വാതില്‍ കുത്തിത്തുറന്നാണ് പോലീസ് അകത്തുകയറിയത്. ഡിസംബര്‍ മുതല്‍ അവര്‍ ഈ ഫഌറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ഫഌറ്റില്‍ പിടിച്ചെടുത്ത ചില രേഖകളില്‍ ഗൗതത്തിന് എഴുതിയ കത്തും ഉള്‍പ്പെട്ടിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. വിവേകയുടെ മൊബൈല്‍ഫോണും ലാപ്‌ടോപ്പും പോലീസ് തെളിവുകള്‍ക്കായി എടുത്തിട്ടുണ്ട്.












Click it and Unblock the Notifications