കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ് താക്കറെയുടെ മകന്‍ ഇംഗ്ലീഷ് മീഡിയത്തില്‍

  • By Super
Google Oneindia Malayalam News

Raj Thackeray
മുംബൈ: മറാത്താവാദമുയര്‍ത്തി മുംബൈയില്‍ അക്രമം അഴിച്ചുവിട്ട എംഎന്‍എസ് നേതാവ് രാജ് താക്കറെയുടെ മകന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍.

കടകളുടെയും സ്ഥലങ്ങളുടെയും പേരുകളും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റും എന്തിന് ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ വരെ മറാത്തയില്‍ വേണമെന്ന് വാശിപിടിച്ച നേതാവിന്റെ മകന്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിയ്ക്കുന്നത് രാജ്യത്ത് വന്‍ വാര്‍ത്തയായിക്കഴിഞ്ഞു.

രാജിന്റെ മകന്‍ അമിത് മാസ് മീഡിയയില്‍ ബിരുദം നേടാനാണ് ആഗ്രഹിക്കുന്നത് . മാതുന്‍ഗയിലെ റൂയിയ കോളജില്‍ ഇംഗ്ലീഷ് മീഡിയത്തിലാണ് അദ്ദേഹം പഠിക്കുക. ഈ വര്‍ഷം മറാത്തിയില്‍ കോഴ്‌സ് ആരംഭിക്കാന്‍ കോളജ് തീരുമാനിച്ചിട്ടുണ്ട് . എന്നാല്‍ ഇതവഗണിച്ചാണ് അമിത് തീരുമാനമെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അമ്പതോളം അനുയായികള്‍ക്കൊപ്പം കോളജില്‍ പോയാണ് രാജ് മകന് സീറ്റുസംഘടിപ്പിച്ചതത്രേ. എന്നാല്‍ ഏത് കോഴ്‌സാണ് പഠിക്കുന്നതെന്നകാര്യത്തില്‍ രാജ് തീരുമാനമെടുത്തിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ ശര്‍മിള പറയുന്നത് .

എന്നാല്‍ രാജ് രാഷ്ട്രീയക്കാരനെന്ന നിലയിലല്ല, രക്ഷിതാവെന്ന നിലയിലാണ് കോളജില്‍ പോയതെന്ന നിലപാടിലാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. നേരത്തെ പോദര്‍ കോളജില്‍ പഠിക്കുമ്പോള്‍ രണ്ടാം ഭാഷയായി മറാത്തിക്കു പകരം ജര്‍മനാണ് അമിത് തെരഞ്ഞെടുത്തത് .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X