കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരേന്ദ്രകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

  • By Ajith Babu
Google Oneindia Malayalam News

Veerendrakumar
കല്‍പറ്റ: അനധികൃതമായി നേടിയ ഭൂമി വിറ്റെന്ന പേരില്‍ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം. പി. വീരേന്ദ്രകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. ഐജി: വിന്‍സന്‍ എം. പോളാണ് അന്വേഷണം നടത്തുക.

ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് പി. കൃഷ്ണപ്രസാദ് എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്.

എം. പി. വീരേന്ദ്രകുമാറിനും സഹോദരന്‍ എം. പി. ചന്ദ്രനാഥിനും പിതാവില്‍നിന്നു ലഭിച്ച കൃഷ്ണഗിരി വില്ലേജില്‍ 137 ഏക്കറുള്ള മലന്തോട്ടം എസ്‌റ്റേറ്റുമായി ബന്ധപ്പെട്ടാണു വിവാദം. ഇതു സര്‍ക്കാര്‍ ഭൂമിയാണെന്ന് 1988ല്‍ അന്നത്തെ സബ് കലക്ടര്‍ മാരപാണ്ഡ്യന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നു പി. കൃഷ്ണ പ്രസാദിന്റെ പരാതിയില്‍ പറയുന്നു.

റജിസ്റ്റര്‍ ചെയ്യാതെ, വില്‍പന കരാറുണ്ടാക്കി പലര്‍ക്കുമായി എസ്‌റ്റേറ്റ് മുറിച്ചു വിറ്റെന്നും വീരേന്ദ്രകുമാറും സഹോദരന്‍ ചന്ദ്രനാഥും 40 ഏക്കറോളം സ്ഥലം തണ്ടപ്പേരു തിരുത്തി സ്വന്തമാക്കിയെന്നുമാണു പരാതി.

ഈ ഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് ഇപ്പോഴത്തെ വയനാട് കലക്ടര്‍ ടി. ഭാസ്‌കരന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും കൃഷ്ണപ്രസാദ് എംഎല്‍എ പറഞ്ഞു.

എന്നാല്‍, തനിക്കെതിരെ െ്രെകംബ്രാഞ്ച് അന്വേഷണത്തിനുത്തരവിട്ട നടപടി രാഷ്ട്രീയ പകപോക്കലാണെന്നു എം. പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. സിബിഐയുടെതുള്‍പ്പെടെ ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നു അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X