ആശ്രമത്തിലെ പീഡനം: 2പേര്‍ക്കെതിരെ കേസ്
പാലക്കാട്: കൌണ്‍സലിംഗിന് അഗളിയിലെ രക്ഷാ വില്ലേജ് ട്രസ്റ്റിന്റെ അസീസി ആശ്രമത്തില്‍ പ്രവേശിപ്പിച്ച അഞ്ചുപെണ്‍കുട്ടികളെ പീഡിപ്പിച്ച ആശ്രമത്തിലെ രണ്ട് ബ്രദര്‍മാര്‍ക്കെതിരെ അഗളി പൊലീസ് കേസെടുത്തു.
ശാരീരികമാനസിക പീഡനത്തെത്തുടര്‍ന്ന് ആശ്രമത്തില്‍നിന്നു രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആശ്രമ നടത്തിപ്പുകാരായ പാട്രിക്, ജോണി എന്നിവര്‍ക്കെതിരെ ബലാത്സംഗം, സ്ത്രീപീഡനം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
അതേസമയം ആരോപണ വിധേയനായ റെക്‌സിക്കെതിരെ കേസെടുത്തിട്ടില്ല. ശനിയാഴ്ചയാണ് എറണാകുളം സ്വദേശികളായ അഞ്ചു പെണ്‍കുട്ടികള്‍ ആശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
പ്രണയപരാജയത്തിന്റെ മാനസികാഘാതത്തില്‍നിന്നു രക്ഷപ്പെടാനാണ് ഇവരെ കൌണ്‍സലിംഗിന് ആശ്രമത്തില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ ആശ്രമത്തിലെ മൂന്നു ബ്രദര്‍മാര്‍ തങ്ങളെ പീഡിപ്പിക്കുകയായിരുവെന്ന് ഇവര്‍ പൊലീസിനു മൊഴി നല്‍കി.












Click it and Unblock the Notifications