എസ്എഫ്‌ഐയ്‌ക്കെതിരെ ഇടയലേഖനം
കോട്ടയം: സിഎംഎസ് കോളേജ് അക്രമത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയ്‌ക്കെതിരെ ഇടയലേഖനം. സിഎസ്‌ഐ സഭയ്ക്ക് കീഴിലെ പള്ളികളിലാണ് ഇടയലേഖനം വായിച്ചത്.
അക്രമം ക്രൈകസ്തവ മാനവീയതയ്ക്ക് എതിരായ വെല്ലുവിളിയാണെന്ന് ഇടയലേഖനത്തില്‍ പറയുന്നു. സിഎസ്‌ഐ മധ്യകേരള മഹാഇടവകയാണ് ഇടയലേഖനം ഇറക്കിയത്.
വിദ്യാഭ്യാസത്തേയും ഹൈക്കോടതിയേയും വെല്ലുവിളിക്കുന്ന അക്രമികള്‍ക്ക് വളരാനുള്ളതല്ല തങ്ങളുടെ സ്ഥാപനങ്ങളെന്നും ഇതിനോട് വിശ്വാസികള്‍ പ്രതികരിക്കണമെന്നും ഇടയലേഖനം ആഹ്വാനം ചെയ്യുന്നു.
മിഷനറിമാര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അക്ഷരവെളിച്ചം പകര്‍ന്ന് നല്‍കിയ സ്ഥാപനങ്ങള്‍ ഒരുകൂട്ടം തെമ്മാടികളുടെ കൈകളിലേക്ക് വലിച്ചെറിയാന്‍ നമുക്ക് സാധ്യമല്ല. തീവ്രവാദ സംഘടനയായി മുദ്രകുത്തി നിരോധിക്കേണ്ട സംഘമാണ് അക്രമത്തിനു പിന്നില്‍- ലേഖനത്തില്‍ പറയുന്നു.












Click it and Unblock the Notifications