തച്ചങ്കരി: അഭിപ്രായവ്യത്യാസങ്ങളില്ലെന്ന് കോടിയേരി

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് സര്‍ക്കാര്‍ നിലപാടുതന്നെയാണ്. തീവ്രവാദ കേസുകളിലെ പ്രതികളെ സുരക്ഷാ കാര്യത്തില്‍ സംസ്ഥാന പൊലീസിന് വീഴ്ച പറ്റിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി സര്‍ക്കാരിനെ അറിയിച്ചിട്ടില്ല.
പൊലീസിന് വീഴ്ച പറ്റിയെന്ന് എന്‍.ഐ.എ രേഖാമൂലം അറിയിച്ചാല്‍ അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കും. സംസ്ഥാന പൊലീസിന് വീഴ്ച പറ്റിയെന്നത് വെറും മാധ്യമ സൃഷ്ടി മാത്രമാണ്-കോടിയേരി പറഞ്ഞു
എം.പി.വീരേന്ദ്ര കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്, യുഡിഎഫില്‍ ചേര്‍ന്നതിന്റെ രാഷ്ട്രീയ പക തീര്‍ക്കലാണെന്ന അദ്ദേഹത്തിന്റെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കേസില്‍പ്പെട്ടവര്‍ക്ക് അങ്ങനെ തോന്നുക സ്വാഭാവികമാണെന്നായിരുന്നം അത് അത്ര കാര്യമാക്കാനില്ലെന്നുമായിരുന്നു കോടിയേരിയുടെ മറുപടി.












Click it and Unblock the Notifications