ബാംഗ്ലൂര്‍-പത്തനംതിട്ട ബസ് അപകടത്തില്‍പ്പെട്ടു
സേലം: സേലത്തിനടുത്ത് വെള്ളക്കല്‍പ്പട്ടിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ബസ്സിടിച്ച് കോട്ടയം സ്വദേശികളായ രണ്ടു സ്ത്രീകള്‍ മരിച്ചു. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില അതീവഗുരുതരമാണ്.
പരിക്കേറ്റവരെ എല്ലാം സേലത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരമണിയ്ക്കാണ് അപകടമുണ്ടായത്. ബാംഗ്ലൂരില്‍ നിന്നും പത്തനംതിട്ടയിലേയ്ക്കു പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ബസ്സ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ലോറിയുടെ വശത്തിടിക്കുകയായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബ്രേക്ക് പൊട്ടിയ ലോറിയിലാണ് ബസിടിച്ചത്. ബസ്സ് െ്രെഡവറുടെ പിഴവാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications