സിപിഎം പാവപ്പെട്ടവരില്‍ നിന്നകന്നു: ബുദ്ധദേവ്

തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ദ്വിദിന സംസ്ഥാനകമ്മിറ്റി യോഗത്തിലാണു മുഖ്യമന്ത്രി പാര്‍ട്ടിയുടെ വര്‍ത്തമാനകാല അവസ്ഥയെക്കുറിച്ച് സംസാരിച്ചത്.
സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഇതല്ല അവസ്ഥയെങ്കിലും പാവങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കണം.
ജനങ്ങളുമായുള്ള പാര്‍്ട്ടിയുടെ ബന്ധം നന്നേ കുറഞ്ഞു. എന്നാല്‍ ബംഗാളില്‍ എല്ലായിടത്തും പാര്‍ട്ടിയ്ക്ക് ഈ തെറ്റ് പറ്റിയിട്ടുണ്ടെന്ന് പറയാന്‍ കഴിയില്ല. ചിലയിടങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. -ബുദ്ധദേവ് പറഞ്ഞു.
വികസനം കൊണ്ടുവരേണ്ടത് പാവങ്ങളെ പാര്‍ശ്വവല്‍ക്കരിച്ചുകൊണ്ടല്ല. വര്‍ഗസമരങ്ങളെ അടിച്ചമര്‍ത്തുന്നത് ശരിയല്ല. വികസനകാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് കുറേക്കൂടി വിശാലമാകണം- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications